Thursday, February 15, 2018



   വിസ്മയക്കൂടാരം 

  ഭിന്നശേഷിക്കാരിലും സവിശേഷ കഴിവുകൾ ജന്മസിദ്ധമായിരിക്കുമെന്നും അവ കണ്ടെത്തി വളർത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരുമിച്ച് കൈകോർക്കണമെന്നും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്മി പറഞ്ഞു .
     പ്രത്യേക പരിഗണനയർഹിക്കുന്ന  വിദ്യാർത്ഥികൾക്കായി എസ് എസ് എ  പദ്ധതി പ്രകാരം അരീക്കോട് ബിആർസിയിലെ അൽ അൻവാർ  യു പി എസ് കുനിയിൽ സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ .
       ഈ കുട്ടികളുടെ  ശേഷികൾ പരിഗണിച്ചു പഠനാനുഭവങ്ങൾ നൽകി കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്ക് കുട്ടികളുടെ  ശേഷികൾ കണ്ടറിയാനും കുട്ടികളെ സമൂഹത്തിൽ ഇടപെടുത്താനുമുള്ള ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് ക്യമ്പിന്റെ ലക്ഷ്യം .
    കിഴുപറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ നജീബ് കാരങ്ങാടൻ അധ്യക്ഷനായി . ബി പി ഒ ബാബുരാജ് ടി കെ ,പഞ്ചായത്ത് അംഗങ്ങളായ കെ അബൂബക്കർ ,കെ ടി ആയിഷ ,    ഇ കെ ഗോപാലകൃഷ്ണൻ ,കെ ടി ജമീല ,എംപി ഹാജറ ,ഷെഫീഖത്ത്‌ ,സ്കൂൾ മാനേജർ പി കെ ബാവ ,കെ എൻ മുഹമ്മദലി ,കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു .ക്യാമ്പിൽ ആകെ 42 കുട്ടികൾ പങ്കെടുത്തു .28 ,29 തിയ്യതികളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത് .ഇതിനോടനുബന്ധിച്ചു കുട്ടികളുമായി പി വി ആർ നാച്യുറൽ പാർക്കിലേക്ക് (കക്കാടംപൊയിൽ ) പഠനയാത്രയും നടത്തി .








No comments:

Post a Comment