Saturday, March 24, 2018

ദിവ്യാംഗ്


               അരീക്കോട് ബി ആര്‍ സി ഒരു വര്‍ഷത്തെ IED മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് "ദിവ്യാംഗ് "എന്ന പേരിലുള്ള ബ്രോഷര്‍ പുറത്തിറക്കി. 23-03-18 ന് നടന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ മലപ്പുറം മുന്‍ഡയറ്റ് ഫാക്കല്‍റ്റി ഡോ.പരമേശ്വരന്‍സാര്‍ ഇതിന്‍റെ      പ്രകാശനം നിര്‍വ്വഹിച്ചു. തൂവല്‍സ്പര്‍ശം, മാലാഖകുഞ്ഞുങ്ങള്‍, വീല്‍ചെയറില്‍ കോഴിക്കോട്ടേക്ക്,മെഡിക്കല്‍ക്യാമ്പ്,വിസ്മയക്കൂടാരം,IEDസഹവാസക്യാമ്പ്,കാനനയാത്ര,സൗഹൃദസായാഹ്ന വേദി എന്നീ പേരുകളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ഈ കുട്ടികളുടെ ഉണര്‍വിനും ഉന്നമനത്തിനും വേണ്ടി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള  ഈ ബ്രോഷര്‍ ശ്രദ്ധേയമാവുകയും സമൂഹമനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.





സമ്പൂര്‍ണ്ണ ഗണിത ലാബ് പ്രഖ്യാപനം

23-03-2018


       അരീക്കോട് ബി ആര്‍ സിക്ക് കീഴിലുള്ള എല്ലാ സ്കൂളിലും ഗണിത ലാബ് സജ്ജീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ടീച്ചര്‍ ട്രെയിനിംഗ് മൂന്ന് ബാച്ചുകളിലായി നടന്നു. എല്‍ പി വിഭാഗത്തില്‍ കിഴിശ്ശേരി സബ്ജില്ലയുടേത് GMUPS കടുങ്ങല്ലുരില്‍ വെച്ച് 27-01-2018 ന് നടന്നു. അരീക്കോട് സബ്ജില്ല ട്രെയിനിംഗ് 03-02-2018 ന് GMUPS അരീക്കോട് വെച്ചും നടന്നു. ഗണിത ശാസ്ത്ര ലാബിലേക്ക് ആവശ്യമായ 23 ഉപകരണങ്ങള്‍ ഈ ശില്പശാലയില്‍ വെച്ച് അദ്ധ്യാപകര്‍ തയ്യാറാക്കി സ്കൂളിലേക്ക് കൊണ്ടുപോയി. ശേഷം സ്കൂളില്‍ താല്പര്യമുള്ള രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നിര്‍മ്മാണ ശില്പശാലയും നടത്തി.
    യു പി അദ്ധ്യാപകര്‍ക്കുള്ള ഗണിത ലാബ് ഉപകരണങ്ങളുടെ നിര്‍മ്മാണ ശില്പശാല 17-02-2018 ന് GMUPS അരീക്കോട് വെച്ച് നടന്നു. ഗണിത ലാബിലേക്ക് ആവശ്യമായ 12 ഉപകരണങ്ങളാണ് അന്ന് നിര്‍മ്മിച്ചത്. ഇതോടുകൂടി ബി ആര്‍ സിക്ക് കീഴിലുള്ള  എല്ലാ വിദ്യാലയങ്ങളിലും ഗണിത ലാബ് ഒരുങ്ങിക്കഴിഞ്ഞു. ഇതിന്‍റെ പ്രഖ്യാപനം മാര്‍ച്ച് 23 ന് നടന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ അരീക്കോട് AEO  ഇസ്മയില്‍ ഷെരീഫ് നിര്‍വ്വഹിച്ചു.