Saturday, March 24, 2018

ദിവ്യാംഗ്


               അരീക്കോട് ബി ആര്‍ സി ഒരു വര്‍ഷത്തെ IED മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് "ദിവ്യാംഗ് "എന്ന പേരിലുള്ള ബ്രോഷര്‍ പുറത്തിറക്കി. 23-03-18 ന് നടന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ മലപ്പുറം മുന്‍ഡയറ്റ് ഫാക്കല്‍റ്റി ഡോ.പരമേശ്വരന്‍സാര്‍ ഇതിന്‍റെ      പ്രകാശനം നിര്‍വ്വഹിച്ചു. തൂവല്‍സ്പര്‍ശം, മാലാഖകുഞ്ഞുങ്ങള്‍, വീല്‍ചെയറില്‍ കോഴിക്കോട്ടേക്ക്,മെഡിക്കല്‍ക്യാമ്പ്,വിസ്മയക്കൂടാരം,IEDസഹവാസക്യാമ്പ്,കാനനയാത്ര,സൗഹൃദസായാഹ്ന വേദി എന്നീ പേരുകളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ഈ കുട്ടികളുടെ ഉണര്‍വിനും ഉന്നമനത്തിനും വേണ്ടി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള  ഈ ബ്രോഷര്‍ ശ്രദ്ധേയമാവുകയും സമൂഹമനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.





സമ്പൂര്‍ണ്ണ ഗണിത ലാബ് പ്രഖ്യാപനം

23-03-2018


       അരീക്കോട് ബി ആര്‍ സിക്ക് കീഴിലുള്ള എല്ലാ സ്കൂളിലും ഗണിത ലാബ് സജ്ജീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ടീച്ചര്‍ ട്രെയിനിംഗ് മൂന്ന് ബാച്ചുകളിലായി നടന്നു. എല്‍ പി വിഭാഗത്തില്‍ കിഴിശ്ശേരി സബ്ജില്ലയുടേത് GMUPS കടുങ്ങല്ലുരില്‍ വെച്ച് 27-01-2018 ന് നടന്നു. അരീക്കോട് സബ്ജില്ല ട്രെയിനിംഗ് 03-02-2018 ന് GMUPS അരീക്കോട് വെച്ചും നടന്നു. ഗണിത ശാസ്ത്ര ലാബിലേക്ക് ആവശ്യമായ 23 ഉപകരണങ്ങള്‍ ഈ ശില്പശാലയില്‍ വെച്ച് അദ്ധ്യാപകര്‍ തയ്യാറാക്കി സ്കൂളിലേക്ക് കൊണ്ടുപോയി. ശേഷം സ്കൂളില്‍ താല്പര്യമുള്ള രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നിര്‍മ്മാണ ശില്പശാലയും നടത്തി.
    യു പി അദ്ധ്യാപകര്‍ക്കുള്ള ഗണിത ലാബ് ഉപകരണങ്ങളുടെ നിര്‍മ്മാണ ശില്പശാല 17-02-2018 ന് GMUPS അരീക്കോട് വെച്ച് നടന്നു. ഗണിത ലാബിലേക്ക് ആവശ്യമായ 12 ഉപകരണങ്ങളാണ് അന്ന് നിര്‍മ്മിച്ചത്. ഇതോടുകൂടി ബി ആര്‍ സിക്ക് കീഴിലുള്ള  എല്ലാ വിദ്യാലയങ്ങളിലും ഗണിത ലാബ് ഒരുങ്ങിക്കഴിഞ്ഞു. ഇതിന്‍റെ പ്രഖ്യാപനം മാര്‍ച്ച് 23 ന് നടന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ അരീക്കോട് AEO  ഇസ്മയില്‍ ഷെരീഫ് നിര്‍വ്വഹിച്ചു.

 
 





Thursday, February 22, 2018

ഗണിതം വിജയം  - ട്രൈ ഔട്ട്

20/02/2018

സ്കൂൾ - എ എം എൽ പി  കല്ലിങ്ങൽ

      ഗണിതം എല്ലാ കുട്ടികള്‍ക്കും ലളിതവും ആസ്വാദ്യകരവുമാക്കുന്നതിന്‍റെ ഭാഗമായുള്ള ഗണിത വിജയം ട്രൈ ഔട്ട് കിഴുപറമ്പ് പഞ്ചായത്തിലെ AMLPS കല്ലിങ്ങല്‍ സ്കൂളില്‍ 16-02-2018 മുതല്‍    19-02-2018 വരെ നടന്നു. 3,4 ക്ലാസ്സുകളിലെ ഗണിതത്തില്‍ പിന്നോക്കക്കാരായ 16 കുട്ടികള്‍ക്കാണ് ട്രൈ ഔട്ട് നടത്തിയത്. 2 പേരൊഴികെ ബാക്കിയുള്ള എല്ലാ കുട്ടികള്‍ക്കും ഗണിതത്തില്‍ താല്പര്യമുണ്ടാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട് . ഗണിത വിജയം പ്രഖ്യാപനം 20-02-2018 ന് കിഴുപറമ്പ്     വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. നജീബ് കാരങ്ങാടന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍, PTA , MTA  അംഗങ്ങള്‍ എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിച്ചു.









Tuesday, February 20, 2018

രക്ഷാകർതൃ പരിശീലനം -പഞ്ചായത്ത്  തലം ഉദ്‌ഘാടനം 

അരീക്കോട് പഞ്ചായത്ത്


             ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് നേടുന്ന തരത്തിൽ പൊതു വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക  എന്ന ലക്ഷ്യത്തോടെ സർക്കാർ ആസൂത്രണം ചെയ്ത ''  രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന്റെ '' അരീക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം ജി.എം.യൂ.പി. സ്കൂൾ മുണ്ടമ്പ്രയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അമ്പായത്തിങ്ങൽ മുനീറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  K. p. ഫാത്തിമ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ എ. ബാബു BRC ട്രെയിനർ രഞ്ജിത്ത് കരുമരക്കാടൻ, മനോജ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. PTA പ്രസിഡണ്ട് OM ഇമ്പ്രാഹിം സ്വാഗതം പറഞ്ഞു.

GMUPS Mundambra

കാവനൂർ പഞ്ചായത്ത്



AMLPS VAKKALUR

ഊർങ്ങാട്ടിരി പഞ്ചായത്ത്


GUPS MOORKKANAD

കിഴുപറമ്പ്  പഞ്ചായത്ത്


AL ANWAR UPS KUNIYIL

പുൽപ്പറ്റ പഞ്ചായത്ത്




AMLPS CHOLAYILMUKKU

ചീക്കോട് പഞ്ചായത്ത്



GLPS VILAYIL PARAPPUR

മുതുവല്ലൂർ പഞ്ചായത്ത്



CHMKMUPS MUNDAKKULAM

രക്ഷാകർതൃ പരിശീലനം -സ്കൂൾ  തല പങ്കാളിത്തം 



Monday, February 19, 2018

ട്വിന്നിങ് പ്രോഗ്രാം

"കാണാനും പഠിക്കാനും സ്കൂളുകളിൽ ഇനി വിരുന്നുപോക്കും "
 


               സർവശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ  വിദ്യാലയങ്ങളുടെ കൂട്ടുചേരൽ അല്ലെങ്കിൽ ട്വിന്നിങ് പ്രോഗ്രാം എന്ന് പേരിട്ട പദ്ധതിയിലൂടെ ഒരു വിദ്യാലയത്തിലുള്ള കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ കൂട്ടുവിദ്യാലയത്തിൽ വിരുന്നെത്തുന്നതാണ് പദ്ധതി . അവിടുത്തെ പ്രവർത്തനരീതികൾ അടുത്തറിഞ്ഞു പോരായ്മകൾക്ക്‌ പരിഹാരം നിർദ്ദേശിക്കുന്നതിനൊപ്പം മികവുകൾ സ്വന്തം വിദ്യാലയത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം .

               ഇതിന്റെ ഭാഗമായി അരീക്കോട് ബിആർസിക്കു കീഴിലുള്ള ചെങ്ങര ജി യു പി .സ്‌കൂളിലെ വിദ്യാർഥികളും ഓമാനൂർ യു എ എച് എം യു പി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ഒരു ദിവസത്തെ വിരുന്നുപോക്ക്‌ നടത്തി .

      ചെങ്ങര സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാനൊരുക്കിയ ഭക്ഷണഹാൾ , ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയാണ് അതിഥികളായെത്തിയവർ കണ്ട മികച്ച മികവെങ്കിൽ ഓമാനൂരിൽ അതിഥികളായെത്തിയവർ മികവ് കണ്ടത് ഇവിടുത്തെ ജൈവ പച്ചക്കറിക്കൃഷിയാണ് .




ജി യു പി എസ് ചെങ്ങര - ഇൻഡോർ സ്റ്റേഡിയം

ജി യു പി എസ് ചെങ്ങര - ഭക്ഷണഹാൾ 

വിരുന്നിന്റെ ഓർമ്മക്കായി ഓമാനൂർ യു എ എച് എം യു പി സ്കൂൾ പ്രധാനാധ്യാപകൻ യു .മുഹമ്മദ് അഷ്‌റഫ് ജി യു പി എസ് ചെങ്ങര സ്കൂളിൽ കുടപ്പന തൈ നടുന്നു 

Thursday, February 15, 2018



   വിസ്മയക്കൂടാരം 

  ഭിന്നശേഷിക്കാരിലും സവിശേഷ കഴിവുകൾ ജന്മസിദ്ധമായിരിക്കുമെന്നും അവ കണ്ടെത്തി വളർത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരുമിച്ച് കൈകോർക്കണമെന്നും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്മി പറഞ്ഞു .
     പ്രത്യേക പരിഗണനയർഹിക്കുന്ന  വിദ്യാർത്ഥികൾക്കായി എസ് എസ് എ  പദ്ധതി പ്രകാരം അരീക്കോട് ബിആർസിയിലെ അൽ അൻവാർ  യു പി എസ് കുനിയിൽ സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ .
       ഈ കുട്ടികളുടെ  ശേഷികൾ പരിഗണിച്ചു പഠനാനുഭവങ്ങൾ നൽകി കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്ക് കുട്ടികളുടെ  ശേഷികൾ കണ്ടറിയാനും കുട്ടികളെ സമൂഹത്തിൽ ഇടപെടുത്താനുമുള്ള ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് ക്യമ്പിന്റെ ലക്ഷ്യം .
    കിഴുപറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ നജീബ് കാരങ്ങാടൻ അധ്യക്ഷനായി . ബി പി ഒ ബാബുരാജ് ടി കെ ,പഞ്ചായത്ത് അംഗങ്ങളായ കെ അബൂബക്കർ ,കെ ടി ആയിഷ ,    ഇ കെ ഗോപാലകൃഷ്ണൻ ,കെ ടി ജമീല ,എംപി ഹാജറ ,ഷെഫീഖത്ത്‌ ,സ്കൂൾ മാനേജർ പി കെ ബാവ ,കെ എൻ മുഹമ്മദലി ,കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു .ക്യാമ്പിൽ ആകെ 42 കുട്ടികൾ പങ്കെടുത്തു .28 ,29 തിയ്യതികളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത് .ഇതിനോടനുബന്ധിച്ചു കുട്ടികളുമായി പി വി ആർ നാച്യുറൽ പാർക്കിലേക്ക് (കക്കാടംപൊയിൽ ) പഠനയാത്രയും നടത്തി .