Monday, October 23, 2017

പുസ്തകവണ്ടി
23-10-2017

         

        അരീക്കോട് ബിആര്‍സിയുടെ പുസ്തകവണ്ടി 23-10-2017 ചൊവ്വാഴ്ച രാവിലെയാണ് ആരംഭിച്ചത്. ഏകദേശം 800 ഓളം പുസ്തകങ്ങളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. മുണ്ടക്കുളം എല്‍പി സ്കൂളിലേക്കായിരുന്നു ആദ്യയാത്ര.ജനപ്രതിനിധികള്‍,അദ്ധ്യാപകര്‍, മുണ്ടക്കുളത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുതലായവരാണ് വണ്ടിയെ എതിരേറ്റത്.ഓരോ സ്കൂളിലും രണ്ടോ മൂന്നോ ദിവസത്തേക്കായിരുന്നു പുസ്തകം കൊടുത്തത്. എല്ലാ കുട്ടികളും പുസ്തകങ്ങള്‍ വായിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.സമയക്കുറവ് കാരണമാണ് ബിആര്‍സിയിലെ എല്ലാ സ്കൂളുകളിലും പുസ്തകവണ്ടി എത്താന്‍ കഴിയാതിരുന്നത്.

Tuesday, September 12, 2017

TRIBALVISIT


കാടിന്റെ മക്കളെതേടി
11/09/2017
         
          അരീക്കോട് ബിആർസിയിലെ എല്ലാ പഞ്ചായത്തിലെയും ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി. ചോലാറ,ചീങ്കണ്ണിപ്പാലി, ചെക്കുന്നുമല തുടങ്ങിയ ഊരുകളിൽ BRC  പ്രതിനിധികൾ, ജനപ്രതിനിധികൾ  എന്നിവർ സന്ദർശിക്കുകയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഊരുകളിലെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കാനും ജീവിതരീതികൾ പരിചയപ്പെടാനും ആരോഗ്യവിദ്യാഭ്യാസ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ഈ സന്ദർശനം വളരെയധികം പ്രയോജനപ്പെട്ടു.
          ഊരുമൂപ്പനെ ആദരിക്കൽ ചടങ്ങ് വളരെ വ്യത്യസ്ത അനുഭവമായിരുന്നു. കലാപരിപാടികൾ,കാടിനെ അറിയൽ, മണ്ണിനെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഊരിനെ അടുത്തറിയാൻ പ്രയോജനപ്പെടുത്തുന്നതായിരുന്നു.
ഈ സന്ദർശനത്തിന്റെ ഭാഗമായി ആദിവാസി ഊരുകളിലെ എല്ലാ കുട്ടികളും വിദ്യാലയത്തിൽ എത്തി എന്ന് കണ്ടെത്താൻ കഴിഞ്ഞു.




Thursday, June 1, 2017

പ്രവേശനോത്സവം
01/06/2017

             അരീക്കോട് ബിആർസിയുടെ കീഴിലെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. ജനപ്രതിനിധികൾ, നാട്ടുകാർ,രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ശിങ്കാരിമേളം,ബാന്റ് വാദ്യം,മുത്തുക്കുടകൾ എന്നിവയുടെ അകന്പടിയോടെ നവാഗതരെ സ്വീകരിച്ചത് വേറിട്ട അനുഭവമായിരുന്നു. വർണ്ണ  തൊപ്പികളണിയിച്ചും ബൊക്ക നല്കിയും മുതിർന്ന കുട്ടികൾ നവാഗതരെ വരവേറ്റു.എല്ലാ പഞ്ചായത്തിലും പഞ്ചായത്തുതല പ്രവേശനോത്സവങ്ങൾ നടന്നു. ബ്ലോക്ക് തല പ്രവേശനോത്സവം GMLPS പൂക്കൊളത്തൂരില് വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. MLA ഉബൈദുള്ള പങ്കെടുത്ത പരിപാടിയിൽ ജനപ്രതിനിധികൾ, BRC  പ്രതിനിധികൾ എന്നിവരുടെ നിറസാന്നിദ്ധ്യം ശ്രദ്ധേയമായി. സമ്മാനപ്പൊതികൾ ,പുസ്തകങ്ങൾ എന്നിവ നല്കി കുട്ടികളെ സ്വീകരിച്ചു. മധുരം നുണഞ്ഞും ആടിയും പാടിയും ആദ്യ അധ്യയനദിനം തന്നെ കുട്ടികൾക്ക് ഉത്സവ ലഹരിയുടേതായിരുന്നു.

    



Sunday, January 15, 2017

മലയാളത്തിളക്കം - ഏറനാട് മണ്ഡല തല പരിശീലനം 17.01.2017 ന് അരീക്കോട് ബി.ആര്‍.സി യില്‍ ആരംഭിക്കുന്നു.